Advertisment

ഹിമാചലിൽ ഒറ്റയ്ക്ക് പട നയിച്ച പ്രതിഭാ സിങ് തന്നെ താരം. സംസ്ഥാനത്തേയ്ക്ക് തിരിഞ്ഞു നോക്കാതിരുന്ന രാഹുൽ ഗാന്ധിയും കൂട്ടരും ഇനി പ്രതിഭയെ കണ്ടു പഠിക്കണം

New Update

ഡൽഹി :  ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായിരിക്കെ വിജയത്തിന്റെ ക്രെഡിറ്റ് പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന് തന്നെ. 3 തവണ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് എത്തിയതൊഴിച്ചാൽ ദേശീയ നേതൃത്വം വിട്ടു നിന്ന ഹിമാചലിൽ ഇനി നേട്ടത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനും ആരും പോകേണ്ടതില്ല.

Advertisment

publive-image


ദേശീയ നേതാക്കൾക്ക് പാർട്ടിക്ക് വേണ്ടി സമയം ചിലവഴിക്കാൻ സമയമില്ലെങ്കിൽ പാർട്ടിയെ നയിക്കാൻ കഴിവും പ്രാപ്തിയും സമയവുമുള്ള നിരവധി നേതാക്കളും പ്രവർത്തകരും ഉണ്ടെന്നു പാർട്ടിക്ക് കാണിച്ചു കൊടുത്തിരിക്കുകയാണ് ഹിമാചൽ പ്രദേശ്.


"Many In Party Want To Be Chief Minister"– തിരഞ്ഞെടുപ്പിന് മുൻപ് ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭ സിങിന്റെ വാക്കുകളാണ്.  ഓരോ നേതാക്കന്മാരും സ്വയം ഹൈകമാൻഡ് ചമയുന്ന സ്ഥലത്തു ഒരു നേതാവിൽ നിന്നും കോൺഗ്രസിന് ചിന്തിക്കാൻ പറ്റുമോ ഇങ്ങനെ ഒരു അഭിപ്രായപ്രകടനം.

തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 30 അതികം നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അതും ഫലം വരും വരെ കാത്തിരിക്കാൻ പോലും സാവകാശം നൽകിയില്ല .

തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ഇറങ്ങി പ്രതിപക്ഷ പാർട്ടികൾക്ക് നേട്ടമുണ്ടാക്കിയതിന് ആണ് ഈ നേതാക്കളെ 6 വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് പരസ്യമായി പറയാനും അവർ മടിച്ചില്ല .

publive-image

ഏറ്റവും പ്രധാനമായി കാണേണ്ടത് പുറത്താക്കപ്പെട്ട ഈ നേതാക്കളെല്ലാം പ്രതിഭാ സിംഗിന്റെ സ്വന്തം ബ്ലോക്കിൽ നിന്നും ഷിംല ജില്ലയിൽ നിന്നുമുള്ളവരാണ് എന്നതാണ് പ്രത്യേകത.

കോൺഗ്രസിനെ സംബന്ധിച്ച് പുതിയ മാറ്റത്തിൻ്റെ തേരോട്ടം ഹിമാചലിൽ നിന്നും തുടങ്ങട്ടെ. ഹൈക്കമാൻഡും ഇവരുടെ പിന്നാലെ നടക്കുന്ന നേതാക്കളും കണ്ടു പഠിക്കണം ഹിമാചൽ നൽകുന്ന മാതൃക.

Advertisment