New Update
ഡല്‍ഹി: ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു.
Advertisment
ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ മകളായ മാനസിയുടെ നിയമനം.
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്‌കർ 2022 നവംബര്‍ 29നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. വിക്രം കിർലോസ്‌കറിന്റെ ഏക മകളാണ് മാനസി. 2022 ഡിസംബർ 26, 2022 ന് മാനസി ടാറ്റ ഡയറര്‍ ബോർഡിൽ ചേർന്നത്.