സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതാരെന്ന് അറിയുമോ? സ്വാതന്ത്യം ലഭിക്കുന്നതിനു മുന്‍പ് രാജ്യത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു?

New Update

ഡല്‍ഹി: 1947 നവംബര്‍ 26 ന് ആണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ യൂണിയന്‍ ബജറ്റ് ആര്‍ കെ ഷണ്‍മുഖം ചെട്ടി അവതരിപ്പിച്ചത് . ഈ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കോണ്‍ഗ്രസുകാരനല്ല ഈ ബജറ്റ് അവതരിപ്പിച്ചത് എന്നുള്ളതാണ്.

Advertisment

publive-image

രാജ്യത്തെ ഒരു പ്രമുഖ ബിസിനസുകാരനായിരുന്നു ആര്‍ കെ ഷണ്‍മുഖം ചെട്ടി. 1947- 1949 കാലത്തെ ധനമന്ത്രി ആയിരുന്നു ചെട്ടി. നെഹ്രുവിന്റെ മന്ത്രി സഭയിലെ കോണ്‍ഗ്രസുകാരനല്ലാത്ത മന്ത്രിയായിരുന്നു ഇദ്ദേഹം. കൂടാതെ ഇദ്ദേഹം ബ്രിട്ടീഷ് അനുകൂല ജസ്റ്റിസ് പാര്‍ട്ടി അംഗവുമായിരുന്നു. കേരളത്തെ സംബന്ധിച്ചും ചെട്ടിക്ക് ചരിത്രമുണ്ട്. സ്വാന്ത്രാബ്ദിക്കു മുന്‍പേ കൊച്ചി സംസ്ഥാനത്തെ ദിവാനായിരുന്നു ആര്‍ കെ ഷണ്‍മുഖം ചെട്ടി.

ബ്രിട്ടീഷ് അനുകൂല ജസ്റ്റിസ് പാര്‍ട്ടി അംഗമായിരുന്നു എന്ന നിലയ്ക്കു തന്നെ ബജറ്റ് അവതരണത്തിലും ബജറ്റ് തയ്യാറാക്കുന്ന രീതിയിലും ബ്രിട്ടന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബജറ്റ് തയ്യാറാക്കുമ്പോഴും അത് അവതരിപ്പിക്കും വരെ രഹസ്യ സ്വഭാവം സൂക്ഷിക്കലും ഒക്കെ ഇതിന്റെ ഭആഗമാണ്. ആദ്യ കാലത്ത് ബജറ്റ് വൈകുന്നേരങ്ങളില്‍ ആണ് അവതരിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് രാവിലെ അവതരിപ്പിക്കാം എന്ന നിലയിലേക്ക് മാറ്റിയത്.

സ്വാതന്ത്യം ലഭിക്കുന്നതിനു മുന്‍പ് രാജ്യത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ജെയിംസ് വില്‍സണ്‍ ആയിരുന്നു. 1869 ഫെബ്രുവരി 18 ആണ് രാജ്യത്താദ്യമായി ബജറ്റ് അവതരണം നടന്നത്. അക്കാലത്തെ ഇന്ത്യന്‍ വൈസ്രോയിയുടെ ഉപദേശകാര്യ കൗണ്‍സിലില്‍ ധനമന്ത്രി ആയിരുന്നു ജെയിംസ് വില്‍സണ്‍.

Advertisment