Advertisment

വിവാഹ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

New Update

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അന്ത്വാഡ ഗ്രാമത്തില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സംഭവം .

Advertisment

publive-image

സതീഷ് കുമാര്‍ (32) ആണ് മരിച്ചത് . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഖത്തൗലി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് (എസ്എച്ച്ഒ) സഞ്ജീവ് കുമാര്‍ പറഞ്ഞു. വരന്റെ ചില ബന്ധുക്കള്‍ വിവാഹത്തിനെത്തിയെന്നും ചടങ്ങില്‍ പാട്ടിന് നൃത്തം ചെയ്യുന്നതിനെ ചൊല്ലി അവിടെയുണ്ടായിരുന്ന ചിലരുമായി തര്‍ക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.

തര്‍ക്കം രൂക്ഷമായപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു, സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി ഗ്രാമത്തില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Advertisment