രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ വൻ താരമാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ബിജെപിയും സംഘപരിവാർ സംഘടനകളും. ലോക്സഭയിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിയ അനാവശ്യ തിടുക്കവും രീതിയും രാഹുലിനാകും ഗുണം ചെയ്യുക. അഞ്ചു മാസം നീണ്ട ഭാരത് ജോഡോ പദയാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ രാഹുലിന്റെ ശബ്ദം കൂടുതൽ ഉറക്കെ കേൾക്കാനേ പുതിയ സംഭവം കാരണമാകൂ.
കൂടുതൽ ധീരനും ജനഹിതമറിഞ്ഞ് പോരാടുന്നവനുമായി രാഹുലിന്റെ പ്രതിച്ഛായ മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാരും ബിജെപിയും വളഞ്ഞിട്ട് ആക്രമിക്കുന്പോൾ സാധാരണക്കാർക്കിടയിൽ രാഹുലിന് അനുകൂലമായ സഹതാപതരംഗം രൂപപ്പെട്ടേക്കും. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതു ജനാധിപത്യത്തിന് ഭൂഷണമല്ല. വയനാട്ടിലെ ജനവിധി അട്ടിമറിക്കപ്പെട്ടത് അപകടകരമാകും. വൻ അഴിമതിക്കാരും കൊലപാതകികളും വർഗീയ കലാപത്തിന് ഉത്തരവാദികളുമായവർ സ്വതന്ത്രമായി വിലസുന്പോഴാണ് ഒരു പരാമർശത്തെ വ്യാഖ്യാനം ചെയ്തു രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത്!
അനാവശ്യ തിടുക്കം
ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടു ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നലെ വിജ്ഞാപനം ഇറക്കിയതിലെ അനാവശ്യ തിടുക്കം ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവില്ലാതെ ലോക്സഭാ സ്പീക്കർ ഓം ബിർലയെ വ്യാഴാഴ്ച വൈകുന്നേരം ആറിനുശേഷം സ്പീക്കറുടെ മുറിയിൽ ചെന്നുകണ്ടതു വെറുതേയായില്ല. സൂറത്തിലെ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണ് മുതിർന്ന മന്ത്രിമാരെയും കൂട്ടി മോദി സ്പീക്കറുടെ ചേംബറിൽ ചെന്നത്. ആ ചർച്ചയുടെ ലക്ഷ്യം ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമമന്ത്രി കിരണ്‍ റിജിജു എന്നിവരെയും കൂട്ടി പ്രധാനമന്ത്രി സ്പീക്കറെ കണ്ടപ്പോൾത്തന്നെ രാഹുലിന്റെ കാര്യത്തിൽ തീരുമാനമായെന്ന് ആരോപിച്ചാൽ കുറ്റപ്പെടുത്താനാകില്ല. ശിക്ഷ വിധിച്ച കോടതി പോലും അപ്പീലിനായി 30 ദിവസത്തേക്കു വിധി മരവിപ്പിച്ചതു കണക്കിലെടുക്കാൻ തയാറായില്ല. സ്വാഭാവിക നിയമനടപടിയെന്നു ബിജെപി എത്ര തൊടുന്യായം പറഞ്ഞാലും സാധാരണക്കാർ പോലും വിശ്വസിക്കാനിടയില്ല.
വളഞ്ഞ വഴികൾ
രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷ നേതാവും അദാനി, റഫാൽ അടക്കം മോദിക്കെതിരേ ആരോപണം ശക്തമായി ഉന്നയിക്കുകയും ചെയ്ത രാഹുലിനെ നിശബ്ദനാക്കാനുള്ള വളഞ്ഞ വഴികളോടു മാന്യന്മാർ യോജിക്കില്ല. പ്രതിപക്ഷത്തെ നിശബ്ദമാക്കാനും ജനവിധിയെ അട്ടിമറിക്കാനുമുള്ള വഴിവിട്ട ശ്രമങ്ങൾ നല്ലതിനല്ല. സാങ്കേതികത്വത്തിന്റെ മറപിടിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽനിന്നു പുറത്താക്കാൻ ശ്രമിക്കുന്നതിൽ ആപത്തുണ്ട്. ഉന്നതകോടതികളിലെ അപ്പീലിനു കാത്തുനിൽക്കാതെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ പുറത്താക്കാമെന്ന നില അപകടകരമാണ്.
വിധിയിലും പിഴവ്
ഗുജറാത്തിലെ സൂറത്ത് സിജെഎം കോടതി വിധിയിൽ അപാകതകളും പിഴവുകളുമുണ്ട്. കർണാടകയിലെ കോലാറിൽ 2019 ഏപ്രിൽ 13ന് നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരിലാണു നടപടി! നടപടിക്രമങ്ങൾ പാലിക്കാതെയാണ് അധികാരപരിധിക്കു പുറത്തുള്ള കോടതി ഇടപെടലെന്നാണ് ആരോപണം.
വ്യക്തിപരമല്ലാത്ത വിശാല പരാമർശം ക്രിമിനൽ മാനനഷ്ടത്തിന്റെ പരിധിയിൽ വരാനിടയില്ല. ലക്ഷ്യമിട്ട വ്യക്തിയായിരിക്കണം പരാതിക്കാരൻ എന്നതു മാനനഷ്ട നിയമത്തിന്റെ ആദ്യതത്വമാണ്. രാഹുലിന്റെ പ്രസംഗത്തിൽ ലക്ഷ്യം വച്ച നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവർ പരാതി നൽകിയിട്ടേയില്ല. നിയമത്തിൽ ഒരു വ്യക്തിക്കെതിരേ പ്രത്യേകം അപകീർത്തികരമായ ആരോപണം ആവശ്യമാണ്.
പൊതുവായ ആരോപണം ഈ നിർവചനത്തിൽ വരില്ല. വിലക്കയറ്റത്തെക്കുറിച്ചു പറയുന്നതിനിടയിലെ ചെറിയൊരു ഭാഗമാണ് മോദി പരാമർശം. ‘എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പേരുണ്ടായി’ എന്ന പരാമർശത്തിൽ പരാതിക്കാരനെതിരേ കൃത്യമായ ദുരുദ്ദേശ്യം തെളിയിക്കുക പ്രയാസമാകും. കള്ളന്മാരല്ലാത്തവർക്കു പരാതി ഉണ്ടാകില്ല.
അതിലേറെ, 2019ൽ ഫയൽ ചെയ്ത പരാതി നേരത്തേ മറ്റൊരു മജിസ്ട്രേറ്റ് പരിഗണിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവും നിയമജ്ഞനുമായ അഭിഷേക് സിംഗ്വി പറയുന്നത്. ഉയർന്ന കോടതിയിൽ പോയി മുഴുവൻ കേസും പരാതിക്കാരൻ സ്റ്റേ ചെയ്തു. ഏതാനും ആഴ്ച മുന്‍പു നിയമിച്ച ഇപ്പോഴത്തെ മജിസ്ട്രേറ്റ് വന്നശേഷമാണു നടപടികൾ പുനരുജ്ജീവിപ്പിച്ചു വിധി സന്പാദിച്ചതെന്ന ആരോപണവും ഗുരുതരമാണ്.
പക്ഷപാത നീതി
മോദിയെന്നത് സർനെയിം ആയതിനാൽ സർനെയിം വിവാദത്തിന്റെ മറുവശവും പരിശോധിക്കേണ്ടതുണ്ട്. നെഹ്റുവിന്റെ കൊച്ചുമകൻ നെഹ്റു എന്ന സർനെയിം ഉപയോഗിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ആക്ഷേപിച്ചതു പാർലമെന്റിലാണ്. ഫിറോസ് ഗാന്ധിയുടെ ഭാര്യ ഇന്ദിരയും മകൻ രാജീവും കൊച്ചുമകൻ രാഹുലും നെഹ്റുവിന്റെ സർനെയിം ഉപയോഗിച്ചാലാണ് അപാകതയെന്ന് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതിനെതിരേ സൂറത്തിലെ കോടതിയിൽ രാഹുൽ അപകീർത്തിക്കേസ് കൊടുത്താൽ ഫലമെന്താകുമെന്ന ചോദ്യം ബാക്കി.
വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി മണിക്കൂറുകൾക്കകം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് ഫൈസലിനെ കോടതി അയോഗ്യനാക്കിയത്. ജനുവരി 14ന് തന്നെ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എത്ര വേഗത! ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടത്തിയാൽ മതിയെന്നാണു ചട്ടം. ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനം കേരള ഹൈക്കോടതി വിലക്കിയതോടെ കള്ളക്കളി വെളിച്ചത്തായി.
രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്നു പുറത്താക്കാനുള്ള റോക്കറ്റ് വേഗതയും സമാനമാണ്. രാഷ്്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി എതിരിടുകയും മോദി-അദാനി ബന്ധം സംബന്ധിച്ച ചോദ്യങ്ങൾക്കു മാന്യമായി ഉത്തരം നൽകുകയും ജെപിസി അന്വേഷണത്തിനു തയാറാകുകയും ചെയ്യാതെയാണ് പാർലമെന്റിലെ രാഹുലിന്റെ ശബ്ദം ഇല്ലായ്മ ചെയ്യാനുള്ള തിടുക്കം!
മുഖം മറയ്ക്കാൻ
പത്തുലക്ഷം കോടിയിലേറെ ഡോളറിന്റെ നഷ്ടം സംഭവിച്ച അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ ജെപിസി അന്വേഷണത്തിൽനിന്നു കേന്ദ്രസർക്കാരും മോദിയും ഒളിച്ചോടിയതിന്റെ ലക്ഷ്യം രഹസ്യമാകില്ല. അദാനി വിഷയത്തിൽ ചർച്ച ഒഴിവാക്കാനും ജെപിസി അന്വേഷണം ഒഴിവാക്കാനുമാണു ലോക്സഭയിലും രാജ്യസഭയിലും ഭരണപക്ഷം തുടർച്ചയായി ബഹളം കൂട്ടി സ്തംഭിപ്പിച്ചതെന്ന പ്രതിപക്ഷ ആരോപണം തീർത്തും തള്ളാനാകില്ല.
ഇംഗ്ലണ്ടിൽ മാതൃവിദ്യാലയമായ കേംബ്രിജിലെ പ്രസംഗത്തിൽ ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്നു എന്ന രാഹുലിന്റെ പരാമർശത്തിൽ തൂങ്ങി മാപ്പു പറയണമെന്ന ആവശ്യം ഒരു മറയാണെന്നാണ് ആക്ഷേപം. ഇന്ത്യയിലെ ആഭ്യന്തരപ്രശ്നത്തിൽ ഒരു വിദേശരാജ്യത്തിന്റെയും ഇടപെടൽ ആവശ്യമില്ലെന്ന ശരിയായ ഉറച്ച നിലപാട് കേംബ്രിജിലെ മറുപടിക്കിടെ രാഹുൽ വ്യക്തമാക്കിയതാണ്. ചൈനയിലടക്കം വിദേശങ്ങളിൽ പോയി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾ ഇതിലേറെ രാജ്യവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.
നിയമത്തിന്റെ മറവിൽ
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) അനുസരിച്ച് എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിന്റെ പ്രകടനത്തിനും അവകാശമുണ്ട്. ഈ ആർട്ടിക്കിളിനു പിന്നിലെ തത്വശാസ്ത്രം ഭരണഘടനയുടെ ആമുഖത്തിലാണ്. സ്വതന്ത്രചിന്ത, അഭിപ്രായം, ആവിഷ്കാരം തുടങ്ങിയവ എല്ലാ പൗരന്മാർക്കും സുരക്ഷിതമാക്കാൻ ഇവിടെ ദൃഢനിശ്ചയം ചെയ്യുന്നു.
ഏതു വിഷയത്തിലും തന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഏതു മാധ്യമത്തിലൂടെയും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. വാക്കുകൾ, എഴുത്ത്, അച്ചടി, ടെലിവിഷൻ, ചിത്രങ്ങൾ, സിനിമ, ഡോക്യുമെന്ററി, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ടെന്നു കോടതികൾ വിശദീകരിച്ചിട്ടുണ്ട്. അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഉറപ്പുനൽകാൻ ഭരണകൂടം പരാജയപ്പെടുന്നത് ആർട്ടിക്കിൾ 19(1)(എ)യുടെ ലംഘനമാണ്.
ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരം ചുമത്തുന്ന ചില നിയന്ത്രണങ്ങൾക്കു വിധേയമാണിത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, പൊതുക്രമം, മര്യാദ, ധാർമികത, കോടതിയലക്ഷ്യം എന്നിവയിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിയമങ്ങൾ രൂപീകരിക്കാൻ ഇതു സർക്കാരിനെ അനുവദിക്കുന്നു. ഇതിന്റെ മറവിലാണു കാലഹരണപ്പെട്ട അപകീർത്തിക്കേസുകൾ.
ഒറ്റക്കെട്ടായി മറികടക്കണം
രാഹുൽഗാന്ധിയെ ആരു ഭയപ്പെടുന്നു? ഉത്തരം കണ്ടെത്താൻ പ്രയാസമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്‍പെങ്ങുമില്ലാത്തപോലെ രാഹുലിനെ ഭയക്കുന്നു. പ്രത്യേകിച്ച് അദാനി- മോദി ബന്ധം തുറന്നുകാട്ടിയതു സഹിക്കാനാകില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ നേടിയ ജനപിന്തുണയും മെച്ചപ്പെട്ട പ്രതിച്ഛായയും ഭരണക്കാരുടെ ഉറക്കം കെടുത്തും. രാഹുലിനെ മാത്രമല്ല, എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ പല വഴികളും കേന്ദ്രം തേടുന്നു.
സിബിഐ, ഇഡി, ആദായനികുതി അടക്കമുള്ള കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരായ ആയുധമായി കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 14 രാഷ്്ട്രീയ പാർട്ടികൾ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഡിഎംകെ, ആർജെഡി, ശിവസേന, സിപിഎം, ജെഡിയു, എൻസിപി, സിപിഐ, ജെഎംഎം എന്നിവയ്ക്കു പുറമെ തൃണമൂൽ കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ഭാരതീയ രാഷ്ട്രസമിതിയും ഹർജിക്കാരാണ്.
ഭരണക്കാർക്ക് ഒരു നീതി, പ്രതിപക്ഷത്തിനു മറ്റൊരു നീതി എന്നതു തീർത്തും തെറ്റാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ വെല്ലുവിളികളെ രാഷ്ട്രീയ, മത വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു നേരിടേണ്ടതുണ്ട്.
അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]
കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകി. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു […]
കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]
കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി നഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.
ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]
ബഹ്റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ് പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]