ഡൽഹി മെട്രോയിൽ യുവാവിന്റെ രസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; നടപടി വേണമെന്ന് പൊലീസിനോട് വനിതാ കമ്മീഷൻ

New Update

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസ് അയച്ചു.

Advertisment

publive-image

സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഇയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡൽഹി പൊലീസിനോട് നിർദേശിച്ചു.

മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ് മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്ല അറിയിച്ചു. ഐപിസി 294ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

Advertisment