02
Friday June 2023
Delhi

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 26, 2023

ഡല്‍ഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനായ ജയാ സുകിൻ ആണ് ഹർജി സമർപ്പിച്ചത്.രാഷ്‌ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമായിരിക്കെ തറക്കല്ലിടൽ ചടങ്ങിലും ഉദ്ഘാടന ചടങ്ങിൽ നിന്നും അവരെ എന്തിന് മാറ്റിനിർത്തുന്നുവെന്നും ഹർജിക്കാരൻ ചോദിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഉദ്‌ഘാടനം നിയമപരമല്ല എന്നും ഹർജിയിൽ പറയുന്നുണ്ട്.

അതേസമയം, പുതിയ പാർലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാ‍‌‍ർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഔദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

More News

മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]

ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.

ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.

എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി  200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.  ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]

ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]

സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]

error: Content is protected !!