Advertisment

രാജസ്ഥാനിലെ ‘ഗോരക്ഷാ ഗുണ്ടാ ‘ കൊലപാതകം; 4 പ്രതികൾക്ക് ഏഴ് വർഷം തടവ്

New Update

ഡല്‍ഹി: രാജ്യത്ത് ഏറെ ഏറെ വിവാദമുണ്ടാക്കിയ, രാജസ്ഥാനിലെ ആൾവാറിൽ നടന്ന പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകക്കേസിൽ നാല് പ്രതികൾക്ക് 7 വർഷം തടവ് ശിക്ഷ. ഹരിയാന സ്വദേശി റക്ബർ ഖാനെ (അക്ബർ ഖാൻ-31) പശു സംരക്ഷണത്തിൻ്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പരംജീത് സിംഗ്, ധർമേന്ദ്ര യാദവ്, നരേഷ് ശർമ, വിജയ് കുമാർ എന്നിവരെയാണ് ജയ്പുരിലെ അഡീഷനൽ ജില്ല ജഡ്ജി ശിക്ഷിച്ചത്. പ്രതികൾക്ക് 10,000 രൂപ വീതം പിഴയും കോടതിചുമത്തി.

Advertisment

publive-image

അഞ്ചാം പ്രതി നവൽ കിഷോറിനെ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റവിമുക്തനാക്കി. രാംഗഢിലെ ഗോരക്ഷ സെല്ലിന്‍റെ തലവനും പ്രാദേശിക വിഎച്ച്പി നേതാവുമാണ് നവൽ കിഷോർ.

ആക്രമണത്തിലെ മുഖ്യപ്രതി ഇയാളാണെന്ന ആരോപണം നിലനിൽക്കെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇയാളെ കുറ്റവിമുക്തനാക്കിയത്. സംസ്ഥാന സർക്കാർ വിധി പഠിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

Advertisment