Advertisment

പാര്‍ലമെന്റ് മോദി തന്നെ ഉദ്ഘാടനം ചെയ്യും; പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിന് ലോക്സഭാ സെക്രട്ടേറിയറ്റിനും ഇന്ത്യാ ഗവണ്‍മെന്റിനും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Advertisment

publive-image

സുപ്രീം കോടതി അഭിഭാഷകനായ സി ആര്‍ ജയ സുകിന്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.'ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിയെ ഉള്‍പ്പെടുത്താതിരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണ്. ഇതുവഴി ഭരണഘടന മാനിക്കപ്പെട്ടില്ല. ഇന്ത്യയുടെ പരമോന്നത നിയമനിര്‍മ്മാണ സ്ഥാപനമാണ് പാര്‍ലമെന്റ്.

പാര്‍ലമെന്റില്‍ രാഷ്ട്രപതിയും രാജ്യസഭയും ലാക്സഭയും ഉള്‍പ്പെടുന്നു.ഏത് സഭയും വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഇതോടൊപ്പം പാര്‍ലമെന്റോ ലോക്‌സഭയോ പിരിച്ചുവിടാനുള്ള അധികാരവും രാഷ്ട്രപതിക്കുണ്ട്', അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Advertisment