Advertisment

മഹാരാഷ്ട്രയിലെ  ഏക കോണ്‍ഗ്രസ് എംപി; കോണ്‍ഗ്രസ് നേതാവ് സുരേഷ് ബാലു ധനോര്‍ക്കര്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സുരേഷ് ബാലു ധനോര്‍ക്കര്‍ (48) അന്തരിച്ചു.  മഹാരാഷ്ട്രയിലെ  ഏക കോണ്‍ഗ്രസ് എംപിയായിരുന്നു ധനോര്‍ക്കര്‍. ചൊവ്വാഴ്ച ഡല്‍ഹി-എന്‍സിആറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായിരുന്ന ധനോര്‍ക്കര്‍ നേരത്തെ ശിവസേനയുടെ ഭാഗമായിരുന്നു. 2014-ല്‍ വറോറ-ഭദ്രാവതി നിയമസഭാ സീറ്റില്‍ വിജയിച്ചു. 2019-ല്‍ പാര്‍ട്ടി വിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഹന്‍സ്രാജ് അഹിറിനെ പരാജയപ്പെടുത്തിയ ചന്ദ്രപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

Advertisment