Advertisment

എക്‌സൈസ് നയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ഡല്‍ഹി: എക്സൈസ് നയ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും, അനാവശ്യ നേട്ടത്തിനുവേണ്ടി ഗൂഢാലോചന നടത്തിയാണ് എക്സൈസ് നയം രൂപീകരിച്ചതെന്നും ഹര്‍ജി തള്ളിക്കൊണ്ടു ഹൈക്കോടതി നിരീക്ഷിച്ചു.

Advertisment

publive-image

'ഉന്നത സ്ഥാനമുള്ള വ്യക്തി'ക്കെതിരെ മോശം പെരുമാറ്റത്തിന്റെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

'മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഈ കേസില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഉപമുഖ്യമന്ത്രിയും 18 വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനാവില്ല,' കോടതി നിരീക്ഷിച്ചു.

Advertisment