ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി, ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

New Update

ഡല്‍ഹി: ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി ഡല്‍ഹി പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ കുറ്റപത്രം ദുര്‍ബലമാണെങ്കില്‍ സമരം പുനരാംരംഭിക്കുമെന്ന് താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment

publive-image

ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം നടത്തി ഈ മാസം 15 ഓടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കേന്ദ്ര കായിക മന്ത്രി ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. താരങ്ങളെ സമ്മര്‍ദത്തിലാക്കുന്ന നടപടികളുമായി ദില്ലി പൊലീസ് മുമ്പോട്ട് പോകുന്നതിനിടെയാണ് പരാതി നല്‍കിയ താരങ്ങള്‍ തെളിവുകള്‍ സമര്‍പ്പിച്ചത്.

ബ്രിജ് ഭൂഷണില്‍ നിന്നും നേരിട്ട ലൈംഗീക അതിക്രമങ്ങളുടെ ഓഡിയോ വീഡിയോ തെളിവുകള്‍ 4 വനിത താരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇതിനിടെ ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തെളിവുകള്‍ ശേഖരിക്കല്‍ എന്ന ആക്ഷേപം ശക്തമാവുകയാണ്. എന്നാല്‍ അതിക്രമങ്ങള്‍ നടന്ന സ്ഥലത്ത് താനില്ലെന്നാണ് ബ്രിജ് ഭൂഷന്റെ വാദം. അതിനാല്‍ പൊലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രം ദുര്‍ബലമായിരിക്കുമോ എന്ന സംശയം ശക്തമാവുകയാണ്.

കുറ്റപത്രം ദുര്‍ബലമാണെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ബ്രിജ് ഭൂഷന്റെ അറസ്റ്റല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഖാപ് നേതാക്കള്‍ നാളെ ഹരിയാനയില്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേ സമയം ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ജൂലായ് നാലിന് നടത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷന്‍ അറിയിച്ചു. നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നടപ്പാകുന്നത്.

Advertisment