New Update
ഡൽഹി: ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെ ആർകെ പുരം അംബേദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Advertisment
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കം കുടുംബവഴക്കിൽ കലാശിച്ചതിനെ തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് പറയപ്പെടുന്നു. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കൾ ചേർന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് റജിസ്റ്റർ ചെയ്തെന്നും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
#Delhi Firing video#DelhiCrimehttps://t.co/fyNQeKBuSTpic.twitter.com/UcUJICDHlO
— Vinay Tiwari (@vinaytiwari9697) June 18, 2023