മോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനാവശ്യമായ ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് വത്ര

New Update

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനാവശ്യമായ ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് വത്ര. ജൂൺ 21 മുതലാണ് പ്രധാനമന്ത്രിയുടെ യുഎസ്, ഈജിപ്ത് സന്ദർശനം ആരംഭിക്കുന്നത്. പ്രതിരോധ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളായിരിക്കും സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നിലവിൽ 60 ശതമാനം ആയുധങ്ങളും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ നിന്നും മാറിചിന്തിക്കുന്നതിന്റെ ഭാഗമായാണ് യുഎസുമായി ഇന്ത്യ കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്. റഷ്യ, യുക്രെയ്നിൽ അധിനിവേശം നടത്തിയതോടെയാണ് ഇന്ത്യ യുഎസിനോട് കൂടുതൽ അടുക്കാൻ തുടങ്ങിയത്.

പാശ്ചാത്യരാജ്യങ്ങൾ പൂർണമായും റഷ്യയ്ക്ക് എതിരായതും ഇന്ത്യയുടെ നിലപാട് മാറ്റത്തിന് കാരണമായി. നിലവിൽ ഇന്ത്യ ഇന്ധനത്തിന് കൂടുതലായി റഷ്യയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ആയുധ ഇടപാടുകളുടെ കാര്യത്തിൽ റഷ്യയുമായി അകലം പാലിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ആയുധ നിർമാണവും സാങ്കേതികവിദ്യയും ഇരു രാജ്യങ്ങളും ചേർന്ന് മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കമുണ്ടാകുമെന്നും വിനയ് വത്ര പറഞ്ഞു. ‘‘വ്യോമയാന മേഖലയിൽ എഫ് 414 എൻജിൻ നിർമാണത്തിൽ സഹകരണം ഉറപ്പാക്കും. ആയുധം വഹിക്കാൻ ശേഷിയുള്ള 31എംക്യു –9 ഡ്രോൺ വാങ്ങാൻ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സെമികണ്ടക്ടർ ഉൽപാദനവുമായി ബന്ധപ്പെട്ട് ഇതിനകം ചർച്ചകൾ നടന്നു.

ഇടപാടുകളിൽ ഏറെയും സൈന്യവുമായി ബന്ധപ്പെട്ടതായതിനാൽ വളരെ സൂക്ഷ്മമായിട്ടായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്. പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. വ്യോമസേനയിലും നാവികസേനയിലും കരസേനയിലും ഒരുമിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ധാരണയായി’’– വത്ര പറഞ്ഞു.

Advertisment