രാജ്യത്ത് അഞ്ച് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍! പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

New Update

ഡല്‍ഹി: ഒരേസമയം അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11 മണിക്ക് അദ്ദേഹം അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ഒഴികെ ബാക്കിയുള്ള നാല് ട്രെയിനുകള്‍ വെര്‍ച്വല്‍ ആയാണ് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുക.

Advertisment

publive-image

റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, മഡ്ഗാവ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, റാഞ്ചി-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.

രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഇത്തവണ മധ്യപ്രദേശില്‍ നിന്ന് ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും.ഇതിന് പുറമെ കര്‍ണാടകയ്ക്ക് ലഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫും ഇന്ന് നടക്കും.

Advertisment