ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. ഇതോടെ 150 ലധികം എയര്‍ ഇന്ത്യ യാത്രക്കാര്‍ വിശാഖപട്ടണത്ത് ഒരു രാത്രി ചെലവഴിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എയര്‍ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. 152 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
'ഡല്‍ഹിയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എഐ 485 (ജൂണ്‍ 25 ന്) പോര്‍ട്ട് ബ്ലെയറിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിശാഖപട്ടണത്തിലേക്ക് വഴിതിരിച്ചുവിട്ടു. എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണവും താമസവും നല്‍കിയിട്ടുണ്ട്' എയര്‍ ഇന്ത്യ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. .
യാത്രക്കാരുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട വിമാനം വൈകുന്നേരം 4 മണിക്ക് പോര്‍ട്ട് ബ്ലെയറില്‍ ലാന്‍ഡ് ചെയ്തതായി എയര്‍ലൈന്‍ അറിയിച്ചു. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാല്‍ അതിഥികള്‍ക്ക് ഉണ്ടായ കാലതാമസത്തിലും അസൗകര്യത്തിലും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.