New Update
ഡല്‍ഹി: ബിജെപി നേതാവും പാർട്ടിയുടെ ഐടി വിഭാഗം തലവനുമായ അമിത് മാളവ്യയ്‌ക്കെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്‌തതിനാണ് മാളവ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. “രാഹുൽ ഗാന്ധി അപകടകാരിയാണ്, തന്ത്രപരമായ കളി കളിക്കുകയാണ്” എന്നായിരുന്നു മാളവ്യ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്.
Advertisment
മുൻ കോൺഗ്രസ് എംഎൽഎ രമേഷ് ബാബു നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ഇതിന് പിന്നാലെ എഫ്‌ഐആർ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ പ്രതികരിച്ചു.