രാഹുല്‍ ഗാന്ധി കലാപ ബാധിത മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

New Update

ഡല്‍ഹി: നിര്‍ണായക സന്ദര്‍ശനത്തിനായി സംഘര്‍ഷ ബാധിത മണിപ്പൂരിലേക്ക് പുറപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും അടക്കമുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാവ് വടക്കുകിഴക്കന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

Advertisment

publive-image

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമ ബാധിതരായ സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Advertisment