ഡല്‍ഹി: ഒരു അംഗം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് സാര്‍ക്ക് യോഗം ചേരാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാത്രിയില്‍ ഭീകരവാദവും പകല്‍ വ്യാപാരവും നടത്തുന്ന ഒരു സാഹചര്യം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജയശങ്കര്‍ പറഞ്ഞു.
'അവിടെ പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിയേണ്ട സമയമാണിത്, രാത്രിയില്‍ തീവ്രവാദവും പകല്‍ കച്ചവടവും നടത്താന്‍ അനുവദിക്കരുത്. അത് കൊണ്ട് രാജ്യത്തിന് നല്ല രീതിയില്‍ സേവനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല' ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ജയശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ പ്രാദേശിക അന്തര്‍സര്‍ക്കാര്‍ സംഘടനയാണ് സാര്‍ക്ക്.
മറ്റ് അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെങ്കിലും പാകിസ്ഥാനുമായി അത്തരമൊരു ബന്ധമില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് അവരുമായി സാധാരണ ബന്ധം പുലര്‍ത്താന്‍ തടസമെന്നും ജയശങ്കര്‍ പറഞ്ഞു.
'അയല്‍പ്പക്ക ബന്ധത്തിന്റെ കാര്യം പറയുമ്പോള്‍ പാകിസ്ഥാന്‍ അതില്‍ നിന്ന് വേറിട്ട്
നില്‍ക്കുകയാണെന്ന് ഞാന്‍ പറയും. ഇതിന് വളരെ കുറച്ച് വിശദീകരണം മാത്രമേ ആവശ്യമുള്ളൂ. ഭീകരവാദത്തെ സാധാരണമായി കാണുന്നത് നമുക്ക് അനുവദിക്കാനാവില്ല എന്നതാണ് വസ്തുത. പാകിസ്ഥാനുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിനുള്ള അടിസ്ഥാനമായി അത് മാറുന്നതിനെ അനുവദിക്കാനാവില്ല. അതിനാല്‍ ഇത് സാമാന്യബുദ്ധിയുള്ള ഒരു നിര്‍ദ്ദേശമാണെന്ന് ഞാന്‍ കരുതുന്നില്ല' ജയശങ്കര്‍ പറഞ്ഞു.