New Update
ഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ.സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. കര്‍ണാടക യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജറായാണ് അര്‍ച്ചന ജോഷിയെ നിയമിച്ചത്.
Advertisment
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.