'ഏക സിവില്‍ കോഡിന് എതിരല്ല, പക്ഷേ പിന്തുണയ്ക്കില്ല'; മായാവതി

New Update

ലഖ്‌നൗ: ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. 'ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും നിര്‍ബന്ധിച്ച് നടപ്പിലാക്കാന്‍ ശ്രമുക്കുന്നതും ശരിയല്ല'-മായാവതി പറഞ്ഞു.

Advertisment

publive-image

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും ചെയ്യും. അത് ജനങ്ങള്‍ക്കിടയില്‍ സാഹോദര്യബോധം വളര്‍ത്തുകയും ചെയ്യും. പക്ഷേ, അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisment