തൊഴിൽ കുംഭകോണ കേസ്: തേജസ്വി യാദവിനെ ബീഹാർ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് സുശീൽ മോദി

New Update

ഡല്‍ഹി: തേജസ്വി യാദവിനെ ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും മുന്‍ മുഖ്യമന്ത്രിമാരായ ലാലു യാദവിനും എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആവശ്യം.

Advertisment

publive-image

ജോലിക്ക് വേണ്ടിയുള്ള ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റാബ്‌റി ദേവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ മോദി, അഴിമതിയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന തന്റെ നിലപാട് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഓര്‍മിപ്പിച്ചു.

''അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തേജസ്വി യാദവിനെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണണം'.- മോദി പറഞ്ഞു. 2004-നും 2009-നും ഇടയില്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കെ പശ്ചിമ സെന്‍ട്രല്‍ സോണിലെ 'പകരം' നിയമനങ്ങളില്‍ ഗ്രൂപ്പ്-ഡി നിയമനത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ചാണ് പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൂടാതെ മറ്റ് 14 പേരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇത് കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു യാദവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലാലു യാദവിനെ പിരിച്ചുവിടണമെന്ന് നിതീഷ് കുമാര്‍ ജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നുവെന്നും മോദി വ്യക്തമാക്കി. ''നിതീഷ് ജി നിങ്ങളാണ് ഇന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് താങ്കള്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിച്ച നിങ്ങളുടെ ഡെപ്യൂട്ടിക്ക് ഇപ്പോള്‍ സംരക്ഷണം നല്‍കുമോ അല്ലെങ്കില്‍ കാലതാമസം കൂടാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കൂ.''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment