ഡല്‍ഹി: പ്രതിപക്ഷ പാർട്ടികളിലെ എംഎൽഎമാരെ വരുതിയിലാക്കാൻ ബിജെപി സിബിഐ, ഇഡി എന്നിവ പോലെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്ത്. മഹാരാഷ്ട്രയിൽ എൻസിപി നേതാവിന്റെ അജിത് പവാർ പാർട്ടിയെ പിളർത്തിയതോടെ പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് എഎപിയുടെ ആരോപണം പുറത്തുവന്നിരിക്കുന്നത്.
/sathyam/media/post_attachments/h8scK1oXq15FogX4XxlM.png)
സിബിഐ, ഇഡി, ഐടി വകുപ്പുകളിൽ നിന്ന് സമ്മർദ്ദം നേരിട്ടതിനെത്തുടർന്ന് ബിജെപിയിൽ ചേർന്ന രാഷ്ട്രീയക്കാരുടെ പട്ടിക സഞ്ജയ് സിംഗ് ചൊവ്വാഴ്‌ച പത്രസമ്മേളനത്തിൽ വ്യക്തമാക്കി. "2014 മുതൽ മോദി വാഷിംഗ് പൗഡറാണ് ബിജെപി ഉപയോഗിക്കുന്നത്.
അവർ അധിക്ഷേപിച്ചവരെ ഇനി അവർ മാല അണിയിക്കും. എന്നാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും" മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.