ഡല്‍ഹി: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യമുന നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനാല്‍ വസീറാബാദ്, ചന്ദ്രവല്‍, ഒഖ്‌ല എന്നവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ തലസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
/sathyam/media/post_attachments/AK58wnGXnjH9VWKmBPmC.jpg)
വ്യാഴാഴ്ച രാവിലെ യമുന നദിയിലെ ജലനിരപ്പ് 208.48 മീറ്ററിലെത്തി. ഉച്ചയോടെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദീതീരത്തുളള നിരവധി തെരുവുകളും കെട്ടിടങ്ങുമൊക്കെ വെള്ളത്തിനടിയിലാണ്. നേരത്തെ, യമുനയിലെ ജലനിരപ്പ് നിരന്തരം ഉയരുകയും സമീപത്തെ റോഡുകളിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ ആ മേഖലയിലേക്ക് പോകരുതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.
യമുദാ നദിയിലെ ജലനിരപ്പിനെ അത്യധികം അപകടകരമായ സാഹചര്യം എന്നാണ് സെന്റര്‍ വാട്ടര്‍ കമ്മീഷന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. യമുനയിലെ ജലനിരപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുളള സമയത്ത് 208.75 മീറ്ററിലെത്തുമെന്നും അതിനുശേഷം അതേ നിലയില്‍ തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.