ഡല്‍ഹി: യമുന നദിയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാല്‍ ഡല്‍ഹി നഗരത്തില്‍ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. സുപ്രീംകോടതി പരിസരത്തുവരെ വെള്ളം എത്തി.
/sathyam/media/post_attachments/dK2x2Bo33LdRqExYgDyK.jpg)
മഥുര റോഡിന്റെയും ഭഗ്‌വന്‍ ദാസ് റോഡിന്റെയും ചില ഭാഗങ്ങളില്‍ വെള്ളം കയറി. കേന്ദ്രമന്ത്രി അമിത് ഷാ, ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി ഗതികള്‍ വിലയിരുത്തി. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ഇന്ന് മുതല്‍ നിയന്ത്രണങ്ങളുണ്ട്. എന്‍ഡിആര്‍എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ജനം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്.