ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ന്യൂഡൽഹി∙ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്.

ഞായറാഴ്ച സഫ്ദർജങ് ആശുപത്രിയിലായിരുന്നു മരണം. ഡൽഹി കൽര ആശുപത്രിയിൽജോലി ചെയ്യുകയായിരുന്നു. ഭർത്താവ്: സനിൽ കുമാർ (മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥൻ).
മക്കൾ: അഖിൽ, ഭാഗ്യ.

×