നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കണം ഡൽഹി നഴ്സിംഗ് കൗൺസിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 14, 2019

ഡൽഹി: സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ഡൽഹി നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് അഞ്ജലി ദൾ . 28 നവംബർ 2019 ന് യു എൻ എ ഡൽഹി ജനറൽ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് മുഖ്യമന്ത്രിയുടെ പോർട്ടലിൽ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഡൽഹി നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

2017 ൽ ഡൽഹി ആരോഗ്യ വിഭാഗം മേധാവി ഡോക്ടർ കീർത്തി ഭൂഷൺ ഡൽഹി നഴ്സിംഗ് കൗണ്സിലിനോട് വിശദീകരണം തേടി കത്തയച്ചിരുന്നു , സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് വളരെ തുശ്ചമായ വേതനമാണ് നിലവിലുള്ളത് ,

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഉന്നമനം ലക്ഷ്യമാക്കി സുപ്രീം കോടതി നിർദേശിച്ചിട്ടുള്ള ശമ്പള പരിഷ്കരണം നഴ്സുമാർക്ക് ലഭ്യമാക്കണമെന്ന് അന്ന് ഡൽഹി നഴ്സിംഗ് കൗൺസിൽ രെജിസ്ട്രാറായിരുന്ന ഡെയ്സി തോമസ് സെപ്തംബർ നാല് 2017 ന് ആരോഗ്യവകുപ്പിന് വിശദീകരണം നൽകുന്നതോടൊപ്പം നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.

 

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഉന്നമനത്തിനു ഡൽഹി നഴ്സിംഗ് കൗൺസിൽ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണ് എന്ന് യു എൻ എ ഡൽഹി എൻ സി ആർ അധ്യക്ഷൻ റിൻസ് ജോസഫ് പറഞ്ഞു.

×