Advertisment

ഡൽഹിയിലെ ഓക്സിജൻ ആഡിറ്റ് റിപ്പോർട്ടിൽ വിവാദം ശക്തം ! ഡൽഹി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിൽ ആവശ്യമുള്ളതിലും നാലിരട്ടി ഓക്സിജൻ ഡിമാൻഡ് ചെയ്തിരുന്നോ ? എന്താണ് യാഥാർഥ്യം ?

New Update

publive-image

Advertisment

ൽഹി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിൽ ആവശ്യമുള്ളതിലും നാലിരട്ടി ഓക്സിജൻ ഡിമാൻഡ് ചെയ്തിരുന്നോ ? എന്താണ് യാഥാർഥ്യം ? ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ വിലയിരുത്തൽ ഇങ്ങനെയാണ്.

ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഡൽഹി സർക്കാർ 1140 അല്ല 780 മെട്രിക് ടൺ ഓക്സിജനാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടത് എന്ന വസ്തുതയാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയിലുണ്ടായ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സുപ്രീം കോടതി ഇക്കഴിഞ്ഞ മെയ് മാസം ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റി തങ്ങളുടെ 163 പേജുകളുള്ള കണ്ടെത്തൽ റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി ഇക്കഴിഞ്ഞ ജൂൺ 22 ന് സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ഓക്സിജൻ വിഷയത്തിൽ ഡൽഹി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഡൽഹിയിൽ ആവശ്യമുള്ള ഓക്സിജന്റെ നാലിരട്ടിയാണ് ഡൽഹി സർക്കാർ ഡിമാൻഡ് ചെയ്തതെന്നും തന്മൂലം മറ്റു സംസ്ഥാനങ്ങളിൽ ഓക്സിജൻ നൽകാനാകാതെ അവിടെ രോഗികൾ മരിക്കേണ്ട സാഹചര്യം സംജാതമായെന്നുമാണ് അതുമായി ബന്ധപ്പെട്ട വിലയിരുത്തൽ. വിവാദവും അതുതന്നെയാണ്.

സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയിൽ 5 അംഗങ്ങളാണുണ്ടായിരുന്നത്. ഡൽഹി AIMS ഡയറക്ടറും നാഷണൽ കോവിഡ് ടാസ്ക്ക് ഫോഴ്‌സ് തലവനുമായ രൺദീപ് ഗുലേറിയ ആയിരുന്നു അദ്ധ്യക്ഷൻ. മറ്റുള്ള 4 പേർ ഡൽഹി സർക്കാർ പ്രിൻസിപ്പൽ ഹോം സെക്രട്ടറി ഭൂപേന്ദ്ര ഭല്ല, മാക്സ് ഹെൽത്ത് കെയർ ഡയറക്ടർ ഡോക്ടർ സന്ദീപ് ബുദ്ധിരാജ, കേന്ദ്ര ജലശക്തി വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുബോധ് യാദവ്, പെട്രോളിയം ആൻഡ് ഓക്സിജൻ സപ്ലൈ സേഫ്റ്റി ഓർഗനൈസേഷൻ അംഗം സഞ്ജയ് സിംഗ് എന്നിവരായിരുന്നു.

കമ്മിറ്റിയുടെ കണ്ടെത്തലിനെതിരേ അംഗങ്ങളായ ഭൂപേന്ദ്ര ഭല്ലയും ഡോക്ടർ സന്ദീപ് ബുദ്ധിരാജയും പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.

publive-image

ഈ റിപ്പോർട്ട് അംഗങ്ങളുടെ കൂട്ടായ ചർച്ചയും അവർക്ക് ഷെയർ ചെയ്യാതെയും ഔപചാരികമായ അപ്പ്രൂവൽ ഇല്ലാതെയുമാണ് സർക്കാരിന് അയച്ചുകൊടുത്തതെന്നാണ് അവരുടെ ആരോപണം. റിപ്പോർട്ടിന്മേലുള്ള തങ്ങളുടെ വിയോജിപ്പ് അതിൻ്റെ അവസാനഭാഗത്തു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ദുർഭാഗ്യപൂർണ്ണവും അതുകൊണ്ടുതന്നെ അംഗീകരിക്കാനാകാത്തതുമാണെന്ന് അവർ പറയുന്നു.

ഓക്സിജൻ ആഡിറ്റ് പാനൽ റിപ്പോർട്ടിലെ മൂന്നു വിഷയങ്ങളിലാണ് വിയോജിപ്പുകൾ രേഖപ്പെടുത്തിയത് :-

01. കമ്മിറ്റി, ഡൽഹിയിലെ 183 ആശുപത്രികളിലെ ഓക്സിജനാവശ്യങ്ങളുടെ ഡേറ്റയാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡൽഹിയിലെ രണ്ടു വലിയ കോവിഡ് ആശുപത്രികളായ GTB , LNJP ആശുപത്രികൾ ലിസ്റ്റിലില്ല. ഇവിടെ ആകെ 500 ബെഡ്ഡുകളാണുണ്ടായിരുന്നത്. അതുകൂടാതെ ഡൽഹിയിൽ മറ്റുപല കോവിഡ് ആശുപത്രികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

02. പല ആശുപത്രികളും തെറ്റായ വിവരങ്ങൾ നല്കിയിരുന്നെന്ന് കമ്മിറ്റിതന്നെ കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തിൽ 214 ആശുപത്രികളിലായി 490 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിരുന്നെങ്കിലും യഥാർത്ഥ ആവശ്യം ഇതിലും വളരെ കൂടുതലായിരുന്നു. കാരണം വീടുകളിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗികൾക്കും, കോവിഡ് രോഗികളാത്ത ഓക്സിജൻ ആവശ്യമായ രോഗികൾക്കും, ചെറിയ നിരവധി ആശുപത്രികൾക്കും ഓക്സിജൻ ആവശ്യമായിരുന്നത് കമ്മിറ്റി റിപ്പോർട്ടിൽ അവഗണിക്കുകയായിരുന്നു. മാത്രവുമല്ല 50% നോൺ ICU ബെഡ്ഡ് കളിൽ മാത്രമാണ് ഓക്സിജൻ ഉപയോഗിച്ചതെന്ന സമിതിയുടെ കണ്ടെത്തൽ ഡൽഹി സർക്കാർ നിഷേധിക്കുന്നു. 100 % നോൺ ICU ബെഡ്ഡുകളിലും ആ സമയത്ത് ഓക്സിജൻ ആവശ്യമായിരുന്നു എന്നാണവർ അവകാശപ്പെടുന്നത്.

03. ഏപ്രിൽ,മെയ് മാസങ്ങളിലെ കോവിഡ് പീക്ക് സമയത്ത് ദിവസം 780 മെട്രിക്ക് ടൺ ഓക്സിജൻ വീതം ലഭ്യമാക്കണമെന്നാണ് ഡൽഹി സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1140 മെട്രിക്ക് ടൺ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നത് ആധികാരികമായി ശരിയല്ല. ഡൽഹി സർക്കാർ ICMR ( Indian Council of Medical Research) മാർഗ്ഗനിർദ്ദേശം അനുസരിച്ചാണ് ഓക്സിജന്റെ ആവശ്യം കാൽക്കുലേറ്റ് ചെയ്തതെന്നാണ് അവകാശപ്പെടുന്നത്.

സുപ്രീം കോടതി നിയോഗിച്ച ഓക്സിജൻ ആഡിറ്റ് കമ്മിറ്റി യാഥാർഥ്യങ്ങൾ അവഗണിച്ചും ഓക്സിജന്റെ ആവശ്യം കുറച്ചുകാണിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് കമ്മിറ്റിയിലെ അംഗങ്ങളായ ഭൂപേന്ദ്ര ഭല്ലയുടെയും ഡോക്ടർ സന്ദീപ് ബുദ്ധിരാജയുടേയും ആരോപണം. മാത്രവുമല്ല പാനൽ സിറ്റിങ് സംഘടിപ്പിച്ചതും അടുത്തടുത്ത ദിവസങ്ങളിൽ വളരെ ധൃതിവച്ചായിരുന്നെന്നും അവർ ആരോപിക്കുന്നു. മെയ് 11, 12, 13, 14, 18, 19 ദിവസങ്ങളിലായിരുന്നു മീറ്റിങ്. ഭൂപേന്ദ്ര ഭല്ലയും ഡോക്ടർ സന്ദീപ് ബുദ്ധിരാജയും 18 നു നടന്ന മീറ്ററിംഗിൽ പങ്കെടുത്തതുമില്ല.

വിവാദം രൂക്ഷമായതോടെ അനുനയവുമായി കമ്മിറ്റി ചെയർമാൻ രൺദീപ് ഗുലേറിയ രംഗത്തുവന്നിരിക്കുന്നു. NDTV ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഇത് ഫൈനൽ റിപ്പോർട്ടല്ലെന്നും ഡൽഹി സർക്കാർ ആവശ്യത്തിന്റെ നാലിരട്ടി ഓക്സിജൻ ഡിമാൻഡ് ചെയ്തുവെന്നത് ഇപ്പോൾ പറയാനാകില്ലെന്നും സുപ്രീം കോടതിവിധി വരും വരെ എല്ലാവരും കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

Advertisment