Advertisment

വര്‍ഗീയ ലഹളയുണ്ടാക്കി ബി.ജെ.പി ജനതയെ വിഭജിക്കുന്നു: ശരദ് പവാര്‍

New Update

ന്യൂഡല്‍ഹി: വര്‍ഗീയ ലഹളയുണ്ടാക്കി ബി.ജെ.പി ഇന്ത്യന്‍ ജനതയെ വിഭജിക്കുകയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

Advertisment

publive-image

രാജ്യ തലസ്ഥാനമായ ഡല്‍ഹി കത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കാത്ത ബി.ജെ.പി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്- പവാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഡല്‍ഹിയില്‍ അക്രമികളും പൊലീസിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ കൈകോര്‍ത്തുവെന്ന് ഉറപ്പാണ്. ഇതാണു കലാപത്തിലേക്കു നയിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ത്താനാണ് എന്‍.സി.പിയും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. ഡല്‍ഹി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും.

ഡല്‍ഹിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു പ്രത്യേക സംഘങ്ങളായാണു പൊലീസ് ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്. ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും നടത്തിയ റെയ്ഡുകളില്‍ 39 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

bjp congress delhi sharad pawar
Advertisment