Advertisment

ഡല്‍ഹിയില്‍ വീണ്ടും അക്രമം എന്നത് വ്യാജ സന്ദേശം, വിശ്വസിക്കരുത്: പോലീസ്

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പലയിടത്തും ഇന്നലെ വീണ്ടും അക്രമം അരങ്ങേറിയതായുള്ള റിപ്പോര്‍ട്ട് തള്ളി പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നു പോലീസ് ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നതായുള്ള വാര്‍ത്ത പ്രചരിച്ചത്.

Advertisment

publive-image

'തെക്കുകിഴക്കന്‍ ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം വ്യാജമാണ്. ഇത്തരം അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.' - ഡല്‍ഹി പോലീസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

വീണ്ടും സംഘര്‍ഷം തുടങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഡല്‍ഹി മെട്രോ തിലക് നഗര്‍, നങ്ലോയി, സൂര്‍ജ്മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.

പൗരത്വ നിയമ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ 46 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്കാണ് പരുക്കേറ്റത്.

ഇന്നലെ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. അക്രമസംഭവങ്ങള്‍ക്ക് അയവ് വന്നെങ്കിലും ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല.

പ്രദേശത്തെ സ്‌കൂളുകള്‍ മാര്‍ച്ച് ഏഴു വരെ അടിച്ചിടാന്‍ തീരുമാനിച്ചിരുന്നു. ബാങ്കുകളും എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. അക്രമസംഭവങ്ങളില്‍ പോലീസ് ഇതുവരെ 254 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 903 പേരേ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

delhi police attack fake news
Advertisment