New Update
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് വടക്ക് കിഴക്കല്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഐ.ബി. ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയും ഉള്‍പ്പെടും.
Advertisment
പരിക്കേറ്റവരുടെ എണ്ണം 200 ആയി. അതിനിടെ, കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ പ്രസംഗങ്ങളുടെ വീഡിയോ കണ്ടതിന് ശേഷമാണ് കോടതിയുടെ ഇടപെടല്‍.
കലാപം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകന് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു.