പൗരത്വ ​നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 26, 2020

ന്യൂഡല്‍ഹി: പൗരത്വ ​നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട്​ വടക്ക്​ കിഴക്കല്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്​തു. മരിച്ചവരില്‍ ഐ.ബി. ഉദ്യോഗസ്​ഥന്‍ അങ്കിത്​ ശര്‍മയും ഉള്‍പ്പെടും.

പരിക്കേറ്റവരുടെ എണ്ണം 200 ആയി. അതിനിടെ, കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു. കപില്‍ മിശ്ര, അനുരാഗ്​ താക്കൂര്‍, പര്‍വേശ്​ വര്‍മ, അഭയ്​ വര്‍മ എന്നിവരുടെ പ്രസംഗങ്ങളുടെ വീഡിയോ കണ്ടതിന്​ ശേഷമാണ്​ കോടതിയുടെ ഇടപെടല്‍.

കലാപം നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത്​ ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു.

×