New Update
ഡൽഹി : ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വേണ്ടി വന്നാൽ സൈന്യത്തെ വിളിക്കും.
Advertisment
വടക്ക് കിഴക്കന്‍ ഡല്‍ഹിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കേജ്‍രിവാൾ. ഏത് പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു.
ആവശ്യമുള്ള പൊലീസ് സേനയെ വിട്ടുനൽകുമെന്നും സാധ്യമായ എല്ലാ സഹായം നൽകുമെന്നും അമിത് ഷാ അറിയിച്ചതായി കേജ്‍രിവാൾ പറഞ്ഞു.