ഡല്‍ഹിയില്‍ മരണം 13, ആയുധങ്ങളുമായി ജനക്കൂട്ടം, കലാപം അതിരൂക്ഷം

New Update

ന്യൂഡല്‍ഹി: പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ കലാപം അതിരൂക്ഷമായി. 13 പേര്‍ കൊല്ലപ്പെട്ടു. ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും കത്തിച്ചു.

Advertisment

publive-image

കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ചിരിക്കുകയാണ്. അക്രമങ്ങളില്‍ ഇതുവരെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 13 പേരാണു കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് മോജ്പുരയില്‍ ആരംഭിച്ച സംഘര്‍ഷം മൂന്നാം ദിവസവും നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇന്നലത്തെ സംഘര്‍ഷങ്ങളുടെ മുഖ്യ കേന്ദ്രം ആയ മോജ്പുരയും ഗോകുല്‍പുരിയും തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ക്കു സാക്ഷിയായത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ടയര്‍ മാര്‍ക്കറ്റിലെ നൂറിലധികം ചെറു കടകളും വാഹനങ്ങളും പൂര്‍ണ്ണമായും കത്തി. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് അക്രമികള്‍ തീവച്ചത്. ഒരു ഡസനോളം ഫയര്‍ എഞ്ചിനുകള്‍ പരിശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോഗുല്‍ പുരിയില്‍നിന്നു ജാഫറാബാദിലേക്ക് പോകുന്ന പ്രധാന പാതയിലും അഗ്‌നിക്കിരയാക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാം.

നിരോധനാജ്ഞ വകവയ്ക്കാതെ റോഡുകളിലും ഗലികളിലും നൂറുകണക്കിനു ആളുകളാണ് തമ്പടിച്ചു നില്‍ക്കുന്നത്. ഇവരില്‍ മിക്കവരുടെയും പെട്രോള്‍ ബോംബുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉണ്ട് . ഗലികള്‍ക്കുള്ളില്‍ പല ഇടങ്ങളില്‍നിന്നും പുക ഉയരുന്നതു കാണാം. മാധ്യമങ്ങളെ ഇവിടെ തടഞ്ഞിരിക്കുകയാണ്. മോജ്പുരയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള വെടിവയ്പ്പും കല്ലേറും ഇന്നും തുടര്‍ന്നു. ഇന്ന് മാത്രം രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണ്. മാധ്യമ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.

delhi riots caa
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment