Advertisment

ഡല്‍ഹി സംഘര്‍ഷം: ചെങ്കോട്ടയ്‌ക്ക്‌ സമീപം കേന്ദ്ര സേനയെ വിന്യസിച്ചു

New Update

ഡല്‍ഹി : കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെയുണ്ടായ ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തിലുളളിലും അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. ചെങ്കോട്ടയില്‍ അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചു. സിംഘുവിലും, ഗാസിപ്പൂരിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിന്യസിച്ചു.

Advertisment

publive-image

പൊലീസ് ബാരിക്കേഡുകളും നിര്‍ദേശങ്ങളും മറികടന്ന് ആയിരക്കണക്കിന് ട്രാക്ടറുകളാണ് ഇന്നലെ ഡല്‍ഹി നഗരത്തിനുളളിലേക്ക് പ്രവേശിച്ചത്. നഗരത്തിന്റെ ഹൃദയഭാഗമായ ഐ.ടി.ഒ അടക്കമുളള മേഖലകളില്‍ പൊലീസും കര്‍ഷകരും വലിയ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഐ.ടി.ഒയില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ചെങ്കോട്ടയിലേക്കും കര്‍ഷകര്‍ ഇരച്ചെത്തിയത്. നൂറുക്കണക്കിന് കര്‍ഷകരാണ് മണിക്കൂറുകളോളം ചെങ്കോട്ടയ്ക്ക് മുകളിലും സമീപത്തുമായി തമ്പടിച്ചത്.

ചെങ്കോട്ടയില്‍ സിഖ് അനുകൂല പതാകകള്‍ കര്‍ഷകര്‍ നാട്ടിയിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷാ സൈനികര്‍ എത്തിയാണ് അവിടെ നിന്ന് കര്‍ഷകരെ ഒഴിപ്പിച്ചത്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഡല്‍ഹി നഗരത്തില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

farmers strike
Advertisment