ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രശസ്​ത റെസ്​റ്ററന്റില് നിന്ന്​ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന്​ ചത്ത പല്ലിയെ കിട്ടിയതായി പരാതി.സംഭവത്തില്‍ രോഷാകുലരായ യുവാക്കള്‍ റെസ്​റ്ററന്റ്​ ജീവനക്കാരോട്​ തട്ടിക്കയറി.
/sathyam/media/post_attachments/I5vUYKC9yc111RsxtLV6.jpg)
''ഞാന്‍ അല്പം കഴിച്ചിട്ടുണ്ട്​. പല്ലിയുടെ പാതി കാണാനില്ല.'' ജീവനക്കാരെ വിളിച്ച്​ സാമ്പാര്പാത്രം ചൂണ്ടിക്കാട്ടി ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു;
ഏറെ ​ആളുകള്‍ എത്തുന്ന, ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിന്​ പേരു കേട്ട ഹോട്ടലിലാണ്​ സംഭവം. റെസ്​റ്ററന്റ്​ മെനുവിന്റെ ചി​ത്രമെടുത്ത ചെറുപ്പക്കാര്‍ സംഭവത്തി​ന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്​തു. പരാതി സ്വീകരിച്ച പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us