ന്യൂഡല്‍ഹി: ഡല്‍ഹി കശ്മീരീഗേറ്റിലെ ഷെൽട്ടർ ഹോമിന് തീയിട്ട സംഭവത്തിൽ ആറ് ഇതരസംസ്ഥാന
തൊഴിലാളികള്‍ അറസ്റ്റിൽ. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് തീയിടലിൽ കലാശിച്ചതെന്ന് പൊലീസ്
വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ യമുന നദിയില്‍ ചാടിയ നാല് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു.
/sathyam/media/post_attachments/8j7VHxb7jMzJP5lJjg5x.jpg)
ശനിയാഴ്ച വൈകുന്നേരമാണ് കശ്മീരിഗേറ്റിലെ മൂന്ന് ഷെൽട്ടർ ഹോമുകൾക്ക് തീപീടിച്ചത്. മൂന്നൂറിലേറെ
ആളുകൾ താമസിക്കുന്ന ഷെൽട്ടർ ഹോമിലാണ് തീപീടുത്തം ഉണ്ടായത്. സമ്പൂർണ്ണ അടച്ചുപൂട്ടിലിന്
പിന്നാലെ നൂറോളം കുടിയേറ്റ തൊഴിലാളികളെ ഷെൽട്ടർഹോമിൽ പാർപ്പിക്കേണ്ടിവന്നു.
ഇവരും ഷെൽട്ടർഹോമിലെ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന്
ജീവനക്കാരും തൊഴിലാളികളും തമ്മിൽ സംഘർമുണ്ടാവുകയും ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.