Advertisment

വാക്‌സിന്‍ എടുക്കാനായി ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും പുറത്തിറങ്ങിയ തക്കം നോക്കി മോഷണം ; വീട്ടില്‍ നിന്ന് 25 ലക്ഷവും ആഭരണങ്ങളും മോഷണം പോയി

New Update

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ശിവ് വിഹാറില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കോവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി.

Advertisment

publive-image

ബുധനാഴ്ച രാവിലെ വാക്‌സിന്‍ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു.

വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്‌വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്‍മാര്‍ എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട് വ പറഞ്ഞു.

തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍പറഞ്ഞെന്നും പട് വ പറയുന്നു.

DELHI STEAL CASE 5
Advertisment