Advertisment

ജാഫറാബാദിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭ വേദിക്ക് സമീപം സംഘര്‍ഷം; ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറ് ...പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

New Update

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം. ബിജെപി പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ഒരുവിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Advertisment

publive-image

ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തി. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെ സമരം തുടങ്ങി.

ദേശീയ പതാകകളേന്തി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ സമരം തുടങ്ങിയത്. ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന്‍ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു.

delhi strike
Advertisment