മഹാരാഷ്ട്രയില്‍ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കൊവിഡ് ടെസ്റ്റ് നടത്തിയില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരുടെ കൊവിഡ് ടെസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നിവയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി. ഏപ്രില്‍ 10 ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

×