ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ വിദ്യാർഥികൾക്ക് അനധികൃതമായി കുത്തിവെപ്പ് നൽകി; 20-കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ന്യൂഡൽഹി: ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ വിദ്യാർഥികൾക്ക് അനധികൃതമായി കുത്തിവെപ്പ് നൽകിയ ട്യൂഷൻ അധ്യാപകനെ (20) പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി മാൻഡാവാലിയിലെ ട്യൂഷന്‍ അധ്യാപകനായ സന്ദീപാണ് പിടിയിലായത്. ഡൽഹിയിലെ കോളേജിൽ ബി.എ. വിദ്യാർഥിയായ സന്ദീപ് ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ട്യൂഷനെടുത്തിരുന്നത്.

ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ 'സലൈൻ ലായനി' വിദ്യാർഥികൾക്ക് കുത്തിവെപ്പായി നൽകിയിരുന്നു. വിദ്യാർഥികളിലൊരാൾ സംഭവം വീട്ടിൽ പറഞ്ഞതോടെ രക്ഷിതാവ് പരാതി നൽകിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

സലൈൻ ലായനി നൽകിയാൽ ഓർമശക്തി വർധിക്കുമെന്ന് യൂട്യൂബ് വീഡിയോയിൽ കണ്ടെന്നും ഇതിനാലാണ് കുത്തിവെപ്പ് നൽകിയതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

Advertisment