നഷ്ടപരിഹാര വിതരണം ഇന്നുമുതല്‍, പലായനം ചെയ്തവരെ തിരികെയെത്തിക്കും: കെജ്‌രിവാള്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എവിടെനിന്നും അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശനിയാഴ്ച പുറത്തുവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതേസമയം, നിരവധി പേര്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടിവരുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താല്‍കാലിക സംവിധാനം സര്‍ക്കാര്‍ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. 18 സബ് ഡിവിഷനുകളാണ് കലാപം ബാധിച്ചവയെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ അവരുടെ അധികാര പരിധിയിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീടുകളുടെയും കടകളുടെയും നാശനഷ്ടങ്ങള്‍ വിലയിരുത്തും.

കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 25,000 രൂപവീതം നഷ്ടപരിഹാരം നല്‍കേണ്ടവയാണ് അവയെല്ലാം. അപേക്ഷകര്‍ക്ക് ഞായറാഴ്ചതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിനിടെ തകര്‍ന്ന തെരുവ് വിളക്കുകളുടെ കണക്കെടുത്ത് വരികയാണ്. അവയെല്ലാം അതിവേഗം നന്നാക്കും.

publive-image

കലാപബാധിത പ്രദേശങ്ങളിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും പരീക്ഷകള്‍ മാര്‍ച്ച് ഏഴുവരെ മാറ്റിവച്ചിട്ടുണ്ട്. കലാപത്തിനിടെ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വീടോ കടയോ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

delhi aravind kejriwal
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment