ആ യുവാവിനെ തേടി പോലീസ്

New Update

ന്യൂഡല്‍ഹി: സി.എ.എ. സംബന്ധിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡല്‍ഹി പൊലീസ്.

Advertisment

publive-image

തിങ്കളാഴ്ച ജാഫ്രാബാദില്‍, അക്രമത്തിനിടെ വെടിയുതിര്‍ത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാള്‍ സീലാംപുര്‍ നിവാസിയാണെന്നും നിലവില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.

അക്രമത്തിനിടെ ഷാരൂഖ്, ഒരു പൊലീസ് ഉദ്യോഗസ്ഥനോട് തോക്കുചൂണ്ടി പിന്‍മാറാന്‍ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചിരുന്നു.

നിരവധി അക്രമകാരികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് തുടരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

caa youth. delhi protest
Advertisment