29
Wednesday March 2023

ആ യുവാവിനെ തേടി പോലീസ്

ഉല്ലാസ് ചന്ദ്രൻ
Friday, February 28, 2020

ന്യൂഡല്‍ഹി: സി.എ.എ. സംബന്ധിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡല്‍ഹി പൊലീസ്.

തിങ്കളാഴ്ച ജാഫ്രാബാദില്‍, അക്രമത്തിനിടെ വെടിയുതിര്‍ത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാള്‍ സീലാംപുര്‍ നിവാസിയാണെന്നും നിലവില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.

അക്രമത്തിനിടെ ഷാരൂഖ്, ഒരു പൊലീസ് ഉദ്യോഗസ്ഥനോട് തോക്കുചൂണ്ടി പിന്‍മാറാന്‍ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചിരുന്നു.

നിരവധി അക്രമകാരികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് തുടരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

More News

ബിഗ് ബോസ് വീട്ടില്‍ പ്രണയം വെളിപ്പെടുത്തി നടി ലെച്ചു. തന്റെ കാമുകൻ സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലെച്ചു പറയുന്നത്. സിനിമാ മേഖലയിലെ ആളാണ് എന്നും ലെച്ചു വ്യക്തമാക്കി. ബിഗ് ബോസ് വീട്ടില്‍ അഞ്‍ജുവിനോട് സംസാരിക്കവേയാണ് തന്റെ പ്രണയം ലെച്ചു വെളിപ്പെടുത്തിയത്.പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു. ‘തിങ്കളാഴ്‍ച നിശ്ചയം’ […]

കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.  

ചെങ്ങന്നൂര്‍: സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരുക്ക്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ത്ഥ്, സിദ്ധാര്‍ത്ഥിന്റെ അമ്മ രേഷ്മാഷിബു(30), അധ്യാപകരായ ആശാഗോപാല്‍, രേഷ്മ, ഗംഗ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിന് തലയ്ക്കാണ് പരുക്ക്. കിഴക്കേനട ഗവ.യു.പി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് വാകമരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് 3.20നായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ […]

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിൽ തങ്ങളുടെ വാക്വം ക്ലീനറുകളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. ഒരു സ്റ്റിക്ക്-ടൈപ്പ് കോർഡ്‌ലെസ് വാക്വം ആയ ബിസ്‌പോക്ക് ജെറ്റ്, കരുത്തുറ്റതും അന്തർജ്ഞാനമുള്ളതുമായ റോബോട്ടിക് ജെറ്റ് ബോട്ട്+ എന്നിവയാണവ. പുതിയ അപ്‌ഗ്രേഡ് ചെയ്ത വാക്വം ക്ലീനർ നിര ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കിയിരിക്കുന്നു. അത് അനായാസമായ ശുചീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്ലാ ലിവിംഗ് സ്‌പെയ്‌സിലും യോജിക്കുന്ന ആകർഷകമായ ഡിസൈനുകളിലും വരുന്നു. ആധുനിക കുടുംബങ്ങളുടെ സ്വീകരണ മുറികൾക്ക് […]

  കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു. പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം. വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.   […]

കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഈ മാസം ഇതുവരെ 594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ […]

ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെയുള്ള തുടങ്ങുവാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിന് വേണ്ടി സ്ഥലം സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിൽ നടക്കുവാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി. രാജാ കേശവദാസ് നീന്തൽകുളം അവധിക്കാലത്ത് കുട്ടികൾക്ക് […]

കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് മാനദണ്ഡം നടപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്തമാക്കിയത്. എത്രയോ കാലമായി നാട്ടിൽ […]

error: Content is protected !!