സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍, പ്രായം മറന്ന 'പ്രണയ'മെന്ന് പോലീസ്

New Update

ന്യൂഡല്‍ഹി: സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ കാറിനുള്ളില്‍ വെടിയേറ്റു മരിച്ചനിലയില്‍. ഡല്‍ഹി രോഹിണി നിര്‍വാണ നഴ്‌സിങ് ഹോം എംഡി ഡോ സുദീപ്ത മുഖര്‍ജി (55), ഇതേ ആശുപത്രിയിലെ ഡോക്ടറായ ഓം പ്രകാശ് കുഖ്‌റേജ (65) എന്നിവരെയാണ് കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുദീപ്തയെ വെടിവച്ചുകൊന്നശേഷം ഓം പ്രകാശ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

Advertisment

publive-image

രോഹിണി സെക്ടര്‍ 13-ലെ വിജനമായ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടര്‍മാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. വിവാഹിതനായ ഓം പ്രകാശും സുദീപ്തയും തമ്മില്‍ ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓം പ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

delhi news
Advertisment