കേരളത്തില്‍ വീണ്ടും ഡെല്‍റ്റ പ്ലസ്; കോഴിക്കോട് നാലുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നാലുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു. മുക്കം മണാശ്ശേരിയില്‍ മൂന്നുപേര്‍ക്കും തോട്ടത്തിന്‍കടവില്‍ ഒരാള്‍ക്കുമാണ് ഇന്ന് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി സ്വദേശിയില്‍നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയില്‍ നാലുവയസുകാരനിലായിരുന്നു വകഭേദം കണ്ടെത്തിയത്.

Advertisment