സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; നാലു വയസ്സുകാരന് ഉൾപ്പെടെ 3 പേർക്ക് രോഗം

New Update

publive-image

Advertisment

പത്തനംതിട്ട: കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തില്‍ കണ്ടെത്തി. പത്തനംതിട്ടയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ടു പേര്‍ക്കുമാണ് വകഭേദം സ്ഥിരീകരിച്ചത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്.പ ത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ നാല് വയസ്സുകാരനാണു രോഗം സ്ഥിരീകരിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്നു കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

Advertisment