New Update
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിൽ ഡൽറ്റാ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഒന്നര മാസം മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാളുടെ സാമ്പിൾ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിൻ്റെ ഫലത്തിലാണ് ഡൽറ്റ സ്ഥിരീകരിച്ചത്.
Advertisment
ഇതേ തുടർന്ന് പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട തലൂക്ക് ആശുപത്രി, കൃഷിഭവൻ, എക്സൈസ് ഓഫീസ് എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രദേശത്തെ 40 ഓളം വീട്ടുകാരെ RTPCR ടെസ്റ്റിന് വിധേയമാക്കി. പ്രദേശം കണ്ടയ്മെമെൻ്റ് സോൺ ആക്കാൻ സാധ്യതയുണ്ട്.
താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയുടെ പുറത്തു വന്ന ഫലപ്രകാരം പുതുതായി 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.