Advertisment

ഡെങ്കിപ്പനി പരത്തുന്ന വൈറസിന്‍റെ അപകടകരമായ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തി; ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്പോൾ ടൈപ്പ് 2 വകഭേദം തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കും, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്‌

New Update

ഡല്‍ഹി: ഡെങ്കിപ്പനി പരത്തുന്ന വൈറസിന്‍റെ അപകടകരമായ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് ഈ രണ്ട് വകഭേദങ്ങളും സ്ഥിരീകരിച്ചത്‌. ഇതില്‍ ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്പോൾ ടൈപ്പ് 2 വകഭേദം തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കാം.

Advertisment

publive-image

ടൈപ്പ് 1 വകഭേദമാണ് നിലവില്‍ വ്യാപകമെന്നും കുറച്ച് സാംപിളുകളില്‍ മാത്രമേ ടൈപ്പ് 2 കണ്ടെത്തിയിട്ടുള്ളൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 131 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇത്തവണ ഇതു വരെയും 158 കേസുകളായി.

പനി, തലവേദന, കുളിര്‍ എന്നിവയുണ്ടാക്കുന്ന ടൈപ്പ് 1 ഡെങ്കിപ്പനിയാണ് പൊതുവായി കാണപ്പെടുന്നത്. ടൈപ്പ് 2 ഡെങ്കിപ്പനി രക്തസ്രാവത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും നയിക്കാം. ടൈപ്പ് 3 വകഭേദം സ്തംഭനാവസ്ഥയില്ലാത്ത പനിക്ക് കാരണമാകുന്നു.

dengue fever
Advertisment