ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചു ; ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ചെന്നൈ: അവര്‍ണര്‍ക്കു മേര്‍ സവര്‍ണരുടെ അതിക്രമം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്‌ . ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചു. തുടര്‍ന്ന് മരിച്ച ദലിതന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.

×